ബോളിവുഡ് പാര്‍ട്ടിയില്‍ തിളങ്ങി കത്രീന; ലെഹങ്കയുടെ വില കേട്ട് ഞെട്ടി ആരാധകര്‍

ആഘോഷവേളകളില്‍ സാരിയിലും ലെഹങ്കയിലുമൊക്കെ അതീവസുന്ദരിയായാണ് ബോളിവുഡ് നടി കത്രീന കൈഫിനെ കാണാറുള്ളത്. ആരാധകര്‍ക്കിടയില്‍ കത്രീനയുടെ വേഷം പലപ്പോഴും ചര്‍ച്ചയാകാറുമുണ്ട്. അടുത്തിടെ ഒരു ബോളിവുഡ് പാര്‍ട്ടിയില്‍ നടി ധരിച്ച ലെഹങ്കയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കടും പച്ചയും വെള്ളയും നിറത്തിലുള്ള ലെഹങ്കയാണ് നടി ധരിച്ചത്. ഏകദേശം ഒരു ലക്ഷം
രൂപയാണ് വസ്ത്രത്തിന്റെ വില.
അഭിനേതാക്കളായ സാറ അലി ഖാന്‍, വരുണ്‍ ധവാന്‍, നിര്‍മാതാക്കളായ കരണ്‍ ജോഹര്‍, കബീര്‍ ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്ത മുംബൈയിലെ ഒരു പാര്‍ട്ടിയിലാണ് നടി ഈ ലെഹങ്ക അണിഞ്ഞെത്തിയത്. പ്രശസ്ത ഫാഷന്‍ ഡിസൈനറായ അനിത ഡൊങ്‌റെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലെഹങ്കയിലെ സീക്വിനുകളും ദുപ്പട്ടയും കത്രീനയെ കൂടുതല്‍ സുന്ദരിയാക്കി.
ഡിസൈനര്‍ വെബ്‌സൈറ്റില്‍ ഈ ലെഹങ്കയ്ക്ക് ഏകദേശം 1.1 ലക്ഷം രൂപയാണ് വില കാണിക്കുന്നത്. നേരത്തേ നടിയുടെ ദീപാവലി ചിത്രങ്ങളും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഭര്‍ത്താവും നടനുമായ വിക്കി കൗശലിനൊപ്പമുള്ള ചിത്രങ്ങളാണ് കത്രീന പങ്കുവെച്ചത്.
Content Highlights: Katrina Kaif wore beautiful Anita Dongre lehenga bollywood party