എമ്മി അവാർഡ് വേദിയിൽ 'നേക്കഡ് ഡ്രസ്' ധരിച്ചെത്തി നടി ജെന്ന ഒർടെഗ; പ്രചോദനമായത് 1992-ലെ സിനിമ

ടെലിവിഷന്‍ രംഗത്തെ മികവിനുള്ള ഈ വര്‍ഷത്തെ എമ്മി പുരസ്‌കാരവിതരണ പരിപാടി കഴിഞ്ഞ ദിവസമാണ് യുഎസ്സിലെ കാലിഫോര്‍ണിയയിലുള്ള ലോസ് ആഞ്ജലീസില്‍ നടന്നത്. ഒട്ടേറെ താരങ്ങളാണ് എമ്മിയുടെ റെഡ് കാര്‍പെറ്റില്‍ എത്തിയത്. അക്കൂട്ടത്തില്‍ ശ്രദ്ധേയയായിരിക്കുകയാണ് അമേരിക്കന്‍ നടിയായ ജെന്ന ഒര്‍ടെഗ. ജെന്ന ധരിച്ച വസ്ത്രമാണ് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയത്.
Also Read: 'മീനാക്ഷിക്കായി ചെയ്ത ലഹംഗ വൈറലായതിനെത്തുടര്‍ന്ന് 120 പീസാണ് അതേ മോഡലില്‍ വീണ്ടും ചെയ്തത്'
'വസ്ത്രമില്ലാ വസ്ത്രം' എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഔട്ട്ഫിറ്റായിരുന്നു ജെന്നയുടേത്. ദി നേക്കഡ് ഡ്രസ് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. ഒരുതരത്തില്‍ പറയുമ്പോള്‍ ജെന്ന വസ്ത്രങ്ങളൊന്നും ധരിച്ചിരുന്നില്ല. ബഹുവര്‍ണങ്ങളിലുള്ള ആഭരണങ്ങള്‍, മുത്തുകള്‍, ക്രിസ്റ്റലുകള്‍ എന്നിവ മാത്രമാണ് താരത്തിന്റെ അരയ്ക്ക് മുകളിലുണ്ടായിരുന്നത്.
Don't Miss: ബൈപോളാർ മുതൽ മെറ്റമോർഫിസം വരെ; ആവേശമായി ഫാഷൻ ഡിസൈനിങ് വിദ്യാര്‍ഥിനികളുടെ ഗ്രാജുവേഷന്‍ ഷോ | വീഡിയോ
ഈ ആഭരണഭാഗങ്ങളെല്ലാം ചേര്‍ത്ത് വലപോലെയാക്കിയാണ് ജെന്ന അണിഞ്ഞത്. കറുത്ത നിറത്തിലുള്ള നീളമേറിയ സ്‌കര്‍ട്ടാണ് 22-കാരിയായ ജെന്ന ഇതിനൊപ്പം ധരിച്ചത്. 1992-ല്‍ പുറത്തിറങ്ങിയ 'ഡെത്ത് ബികംസ് ഹെര്‍' എന്ന ചിത്രത്തില്‍ നടി ഇസബെല്ലാ റോസ്‌ലിനി അവതരിപ്പിച്ച കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജെന്ന ഇത്തരമൊരു ലുക്കില്‍ വന്നത് എന്നാണ് വിലയിരുത്തല്‍. ചിത്രത്തില്‍ ആഭരണങ്ങള്‍ കൊണ്ടുള്ള 'വസ്ത്രം' ധരിച്ചുകൊണ്ട് ഇസബെല്ലയെത്തുന്ന രംഗം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.
Content Highlights: Jenna Ortega Brings The Naked Dress To Emmy Red Carpet, Channelling Isabella Rossellini's 1992 Look