'കേരളത്തിന്റെ സണ്ണി ലിയോണും കര്‍ദാഷിയനും നിങ്ങളാണ്';ഹണി റോസിന്റെ മാസ് ലുക്ക് ആഘോഷമാക്കി ആരാധകര്‍

നടി ഹണി റോസിന്റെ അള്‍ട്രാ ഗ്ലാമര്‍ ലുക്കും മാസ് എന്‍ട്രിയും ആഘോഷമാക്കി ആരാധകര്‍. വൈറ്റ് ഷര്‍ട്ടും ഫ്‌ളോറല്‍ ഡിസൈനുള്ള പാന്റുമണിഞ്ഞ് മോഡേണ്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്.
പുഷ് അപ് സ്റ്റൈലിലാണ് മുടി കെട്ടിയിരിക്കുന്നത്. കാതില്‍ റിങ്ങും കഴുത്തില്‍ സിംപിള്‍ ചെയ്‌നുകളുമാണ് ആഭരണങ്ങളായി ഉപയോഗിച്ചത്. കൂളിങ് ഗ്ലാസ് കൂടി ധരിച്ചത് താരത്തിന് മാസ് ലുക്ക് നല്‍കി.
ഇന്‍സ്റ്റഗ്രാമില്‍ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഹണി റോസ് പങ്കുവെച്ചിട്ടുണ്ട്. ഇത് നിമിഷനേരത്തിനുള്ളില്‍ ആരാധകര്‍ക്കിടയില്‍ തരംഗമായി. കേരളത്തിന്റെ സണ്ണി ലിയോണും കിം കര്‍ദാഷിയനുമെല്ലാം ഹണി റോസ് ആണെന്ന് ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ലുലു മാളില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു നടി. ഏറെ ഇഷ്ടപ്പെട്ട ഷോപ്പിങ് സെന്ററാണ് ലുലുവെന്നും ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ പര്‍ദ്ദ ധരിച്ചാണ് കൊച്ചി ലുലു മാളില്‍ എത്താറുള്ളതെന്നും ഹണി പരിപാടിക്കിടെ പറഞ്ഞു.
മലയാളത്തില്‍ ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലാണ് നടി അവസാനം അഭിനയിച്ചത്. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ ആണ് റിലീസിനൊരുങ്ങുന്ന ഹണി റോസ് ചിത്രം.
Content Highlights: honey rose latest video lullu mall trivandrum glamour look