മൂന്നര ലക്ഷത്തിന്റെ ജാക്കറ്റും മിനി സ്‌കേര്‍ട്ടും അണിഞ്ഞ് ക്ലാസിക് ലുക്കില്‍ ദീപികാ പദുക്കോണ്‍

ദീപികാ പദുക്കോൺ | Photo: instagram.com|deepikapadukone|
ദീപികാ പദുക്കോൺ | Photo: instagram.com|deepikapadukone|

മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ദീപികാ പദുക്കോണ്‍ നായികയായെത്തിയ ബോളിവുഡ് സിനിമ ഗെഹ്രിയാന്‍. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദീപിക അണിഞ്ഞെത്തിയ ജാക്കറ്റും മിനി സ്‌കേര്‍ട്ടുമാണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. ഫ്രഞ്ച് ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ലൂയി വിറ്റോണ്‍ ഡിസൈന്‍ ചെയ്ത ജാക്കറ്റും മിനി സ്‌കേര്‍ട്ടുമാണ് ദീപിക അണിഞ്ഞിരിക്കുന്നത്. 

ക്രീം നിറത്തില്‍ ചെക്ക് ഡിസൈനിലുള്ള ഡെനിം ട്രക്കര്‍ ജാക്കറ്റാണിത്. സ്വര്‍ണനിറമുള്ള ബട്ടണ്‍സും ഇതില്‍ പിടിപ്പിച്ചിരിക്കുന്നു. സമാനമായ ഡിസൈനോടുകൂടിയതാണ് സ്‌കേര്‍ട്ടും. ജാക്കറ്റിനുള്ളില്‍ വൈറ്റ് ടീ ഷര്‍ട്ടും മുട്ടിനൊപ്പമെത്തുന്ന സോക്‌സും ബൂട്‌സും അണിഞ്ഞിരിക്കുന്നു. 

ലൂയി വിറ്റോണിന്റെ തന്നെ ഹാന്‍ഡ്ബാഗും ദീപികയുടെ കൈയ്യിലുണ്ട്. ചിത്രങ്ങള്‍ ദീപിക തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. 

ഡാമിയെര്‍ അസുര്‍ ഡെനിം ട്രക്കര്‍ ജാക്കറ്റിന് 2750 ഡോളറും എ-ലൈന്‍ മിനി സ്‌കേര്‍ട്ടിന് 1800 ഡോളറുമാണ് വില. രണ്ടിനും കൂടി ഏകദേശം 3.50 ലക്ഷം രൂപ വിലവരും. 

ദീപികയുടെ കൈയ്യിലുള്ള ബാഗിനാകട്ടെ ഏകദേശം 4.5 ലക്ഷം രൂപ(6100 ഡോളര്‍)യാണ് വില. 

Content highlights: deepika padukone in denim jacket and mini skirt priced at 3.5 lakhs, designed by Louis Vuitton 

Content Highlights: