ഏതു ഭാഷയിലെയും മനോഹരമായ പദം, സ്നേഹം; പ്രണയം നിറഞ്ഞ് ഭൂമിയുടെ സാരി; ചിത്രങ്ങൾ

Photos: instagram.com|bhumipednekar|
Photos: instagram.com|bhumipednekar|

ബദായി ദോ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി ഭൂമി പഡ്നേക്കർ. ഒരു പരിപാടിക്കിടെ ഭൂമി ധരിച്ച ഔട്ട്ഫിറ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സം​ഗതി ഒരു സാരിയാണ്, എന്നാല്‌‍ അതിനൊപ്പം ഒരു സന്ദേശവും ഭൂമി നൽകുന്നുണ്ട്. 

പ്രണയം നിറച്ച സാരിയാണ് ഭൂമി ധരിച്ചിരിക്കുന്നത്. വെള്ള നിറത്തിലുള്ള സാരിയിൽ വിവിധ ഭാഷകളിൽ സ്നേഹത്തിന്റെ മറ്റു പദങ്ങൾ കുറിച്ച സാരിയാണത്. പ്യാർ,ഇഷ്ക്, മൊഹബത്, കാതൽ എന്നിങ്ങനെ വിവിധ പേരുകൾ സാരിയിൽ ഡിസൈൻ ചെയ്തിരിക്കുന്നത് കാണാം.

ചുവപ്പ് നിറത്തിലാണ് അവ തുന്നി ചേർത്തിരിക്കുന്നത്. ഷിയർ ഓർ​ഗാൻസാ ഫാബ്രിക് സാരിയിൽ ചുവപ്പ് നൂലുകൊണ്ട് എംബ്രോയ്ഡറി ചെയ്തിരിക്കുകയാണ്. ഡിസൈനർമാരായ അബു ജാനി, സന്ദീപ് കോസ്ല എന്നിവരാണ് വ്യത്യസ്തമായ ഈ സാരിക്ക് പിന്നിൽ.

സ്ലീവ്ലെസ് ബ്ലൗസാണ് ഒപ്പം ധരിച്ചത്. സാരിയുടെ എല​ഗൻസ് കെട്ടുപോകാതിരിക്കാൻ ആഭരണത്തിൽ ഭൂമി മിതത്വം പാലിച്ചു. കമ്മലുകളും ബ്രേസ്ലെറ്റും മോതിരങ്ങളും മാത്രമാണ് അണിഞ്ഞത്. ഷിമ്മറി ഐ മേക്കപ്പും ന്യൂഡ് ബ്രൗൺ ലിപ്സ്റ്റിക്കും ആയതോടെ സാരിലുക്ക് പൂർണം. 

ഡിസൈനർമാരും മനോഹരമായ ക്യാപ്ഷനോടെ സാരിയെക്കുറിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. സ്നേഹം, ഏതു ഭാഷയിലെയും ഏറ്റവും മനോഹരമായ പദം. സ്നേഹം സാർവത്രികമാണ്. സ്നേഹം എല്ലാവർക്കുമുള്ളതാണ്. ലവ് സാരിയിൽ ഭൂമി പഡ്നേക്കർ - എന്നാണ് ഇരുവരും കുറിച്ചത്.

Content Highlights: Bhumi Pednekar’s saree for Badhaai Do promotions

Content Highlights: