ചുണ്ടുകളില്‍ ചോരപ്പാട്, പുറത്തേക്കിറങ്ങി വന്ന മീനു അലങ്കോലമായൊരു അലമാര പോലെ തോന്നി

മറുപുറം
#ജസീന റഹീം
ജസീന റഹീം (ഇടത്ത്), കോളേജ് ദിനാഘോഷ ചടങ്ങിൽ നിന്ന് (വലത്ത്)
ജസീന റഹീം (ഇടത്ത്), കോളേജ് ദിനാഘോഷ ചടങ്ങിൽ നിന്ന് (വലത്ത്)

'മരണത്തോളം ശൂന്യമാണ് പ്രണയം'
വൈരുദ്ധ്യം നിറഞ്ഞ പ്രസ്താവനയാവാം ഇത്. പക്ഷേ മൗനത്തിന്റെ വന്‍കരയില്‍ ഒരു ശില പോലെ അവള്‍ ഉറഞ്ഞ് പോയ ആ നാളുകള്‍ ഹൃദയത്തിലിന്നും തെളിഞ്ഞ് വരുമ്പോള്‍ പ്രണയം എന്ന വാക്ക് അതിന്റെ ഉള്‍ക്കാഴ്ചയില്‍ ശുദ്ധശൂന്യതയില്‍ കൊണ്ടെത്തിക്കുന്നു.

പ്രണയവും മരണവും തമ്മിലുള്ള ആര്‍ദ്രബന്ധങ്ങളെപ്പറ്റി കഥകളും കവിതകളും ചിന്തകളുമൊക്കെ ചെറു ചാറ്റല്‍മഴ പോലെ പെയ്തുനിന്ന കോളേജ് കാലമായിരുന്നു അത്. ആഗ്രഹങ്ങളുടെ കൊടുങ്കാറ്റില്‍ ഉലഞ്ഞും പ്രണയം കൊണ്ട് പൊള്ളലേറ്റും അന്നവള്‍ അലഞ്ഞ് നടന്ന വഴിത്താരകള്‍. കാറ്റിന്റെ കൈകള്‍ വിടര്‍ത്തിയിട്ടത് പോലെ പാറിപ്പറന്ന് നിതംബം മറഞ്ഞ് കിടന്ന ചുരുള്‍മുടി. അവള്‍ കണ്ട സ്വപ്നങ്ങളിലെ പിച്ചകപ്പൂവിന്റെ ഗന്ധം. ഞൊറിവുകള്‍ തെറ്റി ഊര്‍ന്ന് വീണ് കിടന്ന പൊന്‍മാന്‍ നീല ഹാഫ് സാരി. പൊന്നിന്‍തിളക്കമുള്ള വടിവൊത്ത ഉടല്‍. വീണ്ടും കോര്‍ത്തെടുക്കാന്‍ കഴിയാത്തത് പോലെ പൊട്ടി വീണ് തറയില്‍ ചിതറിക്കിടന്ന മാലയുടെ പലവര്‍ണ മുത്തുകള്‍. ഉച്ചച്ചൂടില്‍ പതിയിരുന്ന ചതി. ഓര്‍ക്കാന്‍ തീരെ ഇഷ്ടപ്പെടാത്ത ആ സംഭവങ്ങള്‍ മോറല്‍ അലാമായി ഇന്നും മനസ്സില്‍ മുഴങ്ങുന്നു. അതിന്റെ പ്രതിധ്വനിയില്‍ നിശ്ശബ്ദ നിഴലായി ആ ഉച്ചച്ചൂടില്‍ ഞാന്‍ ഇന്നും ഉരുകി ത്തീരുന്നു.

Content Highlights: jaseena rahim memories collage life

Continue reading