ഭര്‍ത്താവിരുന്ന അതേ ആശുപത്രിയില്‍ ഞാനിന്ന് ഡോക്ടറാണ്; വിധവയായപ്പോള്‍ സഹതപിച്ചവരോട് ഹൈമ പറയുന്നു

മുപ്പത്തി രണ്ടാം വയസ്സില്‍ ഭര്‍ത്താവ് മരിക്കുമ്പോള്‍ ഇനിയങ്ങോട്ടുള്ള വഴികളില്‍ ഒറ്റയ്ക്ക് തന്നെ നടക്കേണ്ടി വരുമല്ലോ എന്ന് സഹതപിച്ചവരോട് ഹൈമ മറുപടി ഒന്നും പറഞ്ഞിരുന്നില്ല. ഇനി നല്ല ഡ്രസ്സൊക്കെ ധരിച്ച് പുറത്തിറങ്ങാന്‍ പോലും പറ്റില്ലല്ലോ എന്ന് ദുഃഖിച്ചവരോടും ഹൈമ പ്രതികരിച്ചില്ല. പക്ഷേ അവര്‍ ഒരുകാര്യം മനസ്സിലുറപ്പിച്ചിരുന്നു,'ഞാന്‍ ഒറ്റയ്ക്ക് തന്നെ നടക്കും, ആരുടെയും സഹതാപം എനിക്ക് ആവശ്യമില്ല.'ആ ഒറ്റവഴിയിലൂടെ നടന്ന് അവര്‍ ഡോക്ടറായി. ഭര്‍ത്താവിന്റെ അതേ ആശുപത്രിയില്‍, അതേ കസേരയിലിരുന്ന് അവര്‍ രോഗികളെ ചികിത്സിക്കുന്നു.. വിവാഹം കഴിഞ്ഞ് അധികംവൈകാതെ ഭര്‍ത്താവിനെ നഷ്ടമായ ഒരാള്‍ക്കുനേരെ സമൂഹം പുറത്തെടുക്കുന്ന സഹതാപത്തെയും ഒറ്റപ്പെടുത്തലിനെയും ഒറ്റയ്ക്ക് മറികടന്ന ഹൈമയ്ക്ക് ഇന്ന് കോഴിക്കോട് കാരന്തൂരില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ട്, രോഗികളുടെ പ്രിയപ്പെട്ട ഡോക്ടര്‍ ഹൈമ.
സ്വപ്നങ്ങളുടെ ബാല്യം
Content Highlights: inspiring journey of dr hyma she talks column by biju raghavan