സ്നേഹിക്കുന്ന പങ്കാളിയുണ്ടായിട്ടും മറ്റൊരു ബന്ധം തേടുന്നതെന്തിന്? ലൈംഗികത മാത്രമല്ല കാരണം!

പ്രതീകാത്മക ചിത്രം | Photo: Pexels
പ്രതീകാത്മക ചിത്രം | Photo: Pexels

വിവാഹേതര ബന്ധങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ നമ്മുടെ സമൂഹത്തിൽ ആദ്യം ഉയരുന്ന ചോദ്യങ്ങൾ മിക്കവാറും ലൈംഗികതയുമായി ബന്ധപ്പെട്ടതായിരിക്കും. പങ്കാളിയിൽനിന്ന് ലൈംഗികസംതൃപ്തി ലഭിക്കാത്തതുകൊണ്ടാണോ മറ്റൊരു ബന്ധത്തിലേക്ക് പോയത്? അതോ പുതിയൊരു വ്യക്തിയോടുള്ള ശാരീരിക ആകർഷണമാണോ കാരണം? എന്നാൽ വിവാഹേതര ബന്ധങ്ങളുടെ പിന്നിലെ കാരണങ്ങൾ ഇത്ര ലളിതമല്ല.

ദാമ്പത്യജീവിതത്തിൽ ആവശ്യമായ സാമ്പത്തികസുരക്ഷിതത്വവും കുടുംബപരമായ പിന്തുണയും സ്‌നേഹവും ലഭിച്ചിട്ടും മറ്റൊരു ബന്ധത്തിലേക്ക് ആകർഷിക്കപ്പെടുന്നവരുണ്ട്. മറുവശത്ത്, വർഷങ്ങളായി വൈകാരികമായ അവഗണനയും ലൈംഗിക അസംതൃപ്തിയും അനുഭവിച്ചിട്ടും സ്വന്തം ദാമ്പത്യബന്ധത്തോടുള്ള പ്രതിബദ്ധത നിലനിർത്തുന്നവരുമുണ്ട്.

Content Highlights: Examine how emotional neglect within relationships can contribute to the occurrence of extramarital affairs, highlighting the importance of emotional connection.

Continue reading