ജനകീയ വായനശാല സാഹിത്യകാരൻമാരെ ആദരിച്ചു

വെള്ളിയൂർ: വെള്ളിയൂർ ജനകീയ വായനശാലയുടെ നേതൃത്വത്തിൽ സാഹിത്യകാരന്മാർക്ക് സ്നേഹാദരവും പുസ്തകചർച്ചയും കവിതാലാപന മത്സരവും നടത്തി. എസ്. രാജീവ് അധ്യക്ഷത വഹിച്ചു.
സാഹിത്യകാരൻ സുഭാഷ് ആറ്റുവശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരി രാജി രമേഷ് കാക്കൂർ മുഖ്യാതിഥിയായി. ചടങ്ങിൽ സാഹിത്യകാരൻമാർക്ക് വായനശാലയുടെ സ്നേഹാദരം നൽകി. പ്രകാശൻ വെള്ളിയൂർ, എം.കെ. ഫൈസൽ, കെ. ഷീന, എ. ജമാലുദ്ദീൻ, എം.സി. ഉണ്ണികൃഷ്ണൻ, രമാദേവി മണപ്പാട്ടിൽ, എം.സി. ശാന്ത എന്നിവർ സംസാരിച്ചു.
Content Highlights: Velliyoor Janakeeya Vayanashala organised a literary event honouring prominent writers alongside book discussions and poetry recitation competitions.