സ്വാന്തനകേന്ദ്രം ഉദ്ഘാടനംചെയ്തു

വാവാട് ആരംഭിച്ച സാന്ത്വനകേന്ദ്രം സാബിത്ത് അബ്ദുള്ള സഖാഫി ഉദ്ഘാടനംചെയ്യുന്നു
വാവാട് ആരംഭിച്ച സാന്ത്വനകേന്ദ്രം സാബിത്ത് അബ്ദുള്ള സഖാഫി ഉദ്ഘാടനംചെയ്യുന്നു

കൊടുവള്ളി: വാവാട് സ്കൂൾ യൂണിറ്റ് മുസ്‌ലിം ജമാഅത്തിന്റെയും എസ്.വൈ.എസ്., എസ്.എസ്.എഫിന്റെയും സംയുക്താഭിമുഖ്യത്തിൽ പുതിയ സാന്ത്വനകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. എസ്.വൈ.എസ്. കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി സാബിത്ത് അബ്ദുള്ള സഖാഫി ഉദ്ഘാടനംചെയ്തു. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷനായി.

കൗൺസിലർ ഒ.പി. മജീദ്, ജാബിർ കച്ചേരിമുക്ക്, വി.പി. മജീദ്, വി. മുഹമ്മദ്, അബുബക്കർ ബാഖവി, പി.കെ. ബഷീർ എന്നിവർ സംസാരിച്ചു.