'ത്രസം 2025': വന്യജീവി ഫോട്ടോപ്രദർശനത്തിന് മികച്ച പ്രതികരണം; നാളെ അവസാനിക്കും

സോഷ്യൽ ഫോറസ്റ്ററി നോർത്തേൺ റീജിയൺ കൺസർവേറ്റർ ഓഫ്‌ ഫോറസ്റ്റ് ആർ.കീർത്തി IFS ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്യുന്നു
സോഷ്യൽ ഫോറസ്റ്ററി നോർത്തേൺ റീജിയൺ കൺസർവേറ്റർ ഓഫ്‌ ഫോറസ്റ്റ് ആർ.കീർത്തി IFS ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ കേരള വനം വന്യജീവി വകുപ്പ് (കോഴിക്കോട്), പൃഥ്വി റൂട്ട് കോഴിക്കോട്, പൃഥ്വി പരിസ്ഥിതി കൂട്ടായ്മ, രാമകൃഷ്ണമിഷൻ സ്കൂൾ എന്നിവർ ചേർന്ന് നടത്തുന്ന വന്യജീവി ഫോട്ടോ പ്രദർശനം 'ത്രസം 2025' ആരംഭിച്ചു. ഓഗസ്റ്റ്‌ 13-ന് സോഷ്യൽ ഫോറസ്റ്ററി നോർത്തേൺ റീജിയൺ കൺസർവേറ്റർ  ആർ.കീർത്തി IFS ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു.

ഫോട്ടോ പ്രദർശനത്തിൽ നിന്ന്

കേരളത്തിൽ മുൻപ് എറണാകളും, തിരുവനന്തപുരം ജില്ലകളിൽ മാത്രം നടത്തിയ ഈ ചിത്രപ്രദർശനം കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് സംഘടിപ്പിക്കുന്നത്. 

കേരളത്തിലെ പ്രമുഖ വന്യജീവി ഫോട്ടോ​ഗ്രാഫർമാരായ സുനിൽ സിജി (അസിസ്റ്റന്റ് നേച്ചർ എഡ്യൂക്കേഷൻ ഓഫീസർ, പെരിയാർ ടൈഗർ റിസർവേഷൻ ഫൗണ്ടേഷൻ), അരവിന്ദ് കെ (അസിസ്റ്റന്റ് പ്രൊഫസർ സെന്റ് ബെർച്ച്മെൻ കോളേജ്, ചങ്ങനാശ്ശേരി), ദിജീഷ് വലിയാട്ടിൽ ( അസ്സിസ്റ്റന്റ് ജനറൽ മാനേജർ, ദി ഹിന്ദു ഗ്രൂപ്പ്‌ ബാംഗ്ലൂർ) എന്നിവരുടെ വളരെ വ്യത്യസ്തവും അപൂർവവുമായ ഫോട്ടോ ശേഖരണത്തിൽ നിന്നുള്ള വന്യജീവി ഫോട്ടോകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

പ്രദർശനം പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും കാടിനെ അറിയാനും അതിനോട് കൂടുതൽ ഇണങ്ങാനും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. മികച്ച പ്രതികരണമാണ് പ്രദർശനത്തിന് ലഭിക്കുന്നത്. പ്രദർശനം നാളെ (ഓഗസ്റ്റ്‌ 17) അവസാനിക്കും. പകൽ 11 മുതൽ വെെകിട്ട് ഏഴ് മണി വരെ നടത്തുന്ന പ്രദർശനം തികച്ചും സൗജന്യമാണ്. 

Content Highlights: thrasam wildlife photo exhibition started