റോഡ് നന്നാക്കിയില്ല; ജലഅതോറിയിൽ സമരവുമായി ജനപ്രതിനിധികൾ

തിരുവള്ളൂർ പഞ്ചായത്തിൽ ജൽജീവൻ പദ്ധതിക്കായി പൊളിച്ച റോഡുകൾ പൂർവ്വസ്ഥിതിയിലാക്കമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ വടകര ജലഅതോറിറ്റി ഓഫീസിൽ നടത്തിയ സമരം പ്രസിഡന്റ് എൽ.വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവള്ളൂർ പഞ്ചായത്തിൽ ജൽജീവൻ പദ്ധതിക്കായി പൊളിച്ച റോഡുകൾ പൂർവ്വസ്ഥിതിയിലാക്കമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ വടകര ജലഅതോറിറ്റി ഓഫീസിൽ നടത്തിയ സമരം പ്രസിഡന്റ് എൽ.വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: ജൽജീവൻ മിഷൻ വെട്ടിപ്പൊളിച്ച റോഡുകൾ ഉടൻ പൂർവ്വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് തിരുവള്ളൂർ പഞ്ചായത്ത് ജനപ്രതിനിധികൾ വടകര ജലഅതോറിറ്റി ഓഫീസിനുമുന്നിൽ ധർണ നടത്തി. സമരം പഞ്ചായത്ത് പ്രസിഡന്റ് എൽ.വി.രാമകൃഷണൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിത മണകുനി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപീനാരായണൻ, റഫീഖ് മലയിൽ, നിഷില കേരപ്പാണ്ടി, കെ.കെ സുരേഷ്, സതി കണ്ണനാണ്ടി, സഫീറ, ഡി.പ്രജിഷ് തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Thiruvallur panchayat representatives staged a dharna in front of the Vadakara Water Authority office demanding immediate repair of roads dug up for Jal Jeevan Mission.