സൗപർണ്ണിക ഫൗണ്ടേഷൻ തത്ത്വമസി പുരസ്ക്കാരം നൽകി

കോഴിക്കോട്: സൗപർണ്ണിക ഫൗണ്ടേഷനും നടക്കാവ് അയ്യപ്പ സേവാ കേന്ദ്രവും ഏർപ്പെടുത്തിയ തത്ത്വമസി പുരസ്കാരം 36 വർഷം കാൽ നടയായി ശബരിമല സന്നിദ്ധിയിൽ ദർശനം നടത്തിയ ഗുരുസ്വാമി പി.ടി. ശ്രീധരൻ നായർക്ക് കെ. ജയന്ത് എം.എൽ.എ. കൈമാറി.
നടക്കാവ് വാർഡ് കൗൺസിലർ അഗ്നിവേഷ് ചേറോത്ത് മുഖ്യാത്ഥിയായി. സൗപർണ്ണിക ഫൗണ്ടേഷൻ പ്രസിഡന്റ്് കെ. ഷൈബു അധ്യക്ഷനായി.
ഭാരഭാഹികളായ എൻ.പി. പ്രകാശൻ, ടി. അർജുൻ, ടി.പി. സജീവ് പ്രസാദ്, പി.കെ. ശിവദാസൻ , എ.പി. പുരുഷോത്തമൻ , പി. ബാബു, റെനി പ്രേംനാഥ്, റൂബി പ്രകാശൻ എന്നിവർ പ്രസംഗിച്ചു
Content Highlights: Souparnika Foundation presented the Thathwamasi Award to veteran Sabarimala devotee Guruswamy P. T. Sreedharan Nair in Kozhikode.