ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും

ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു.കെ. അബ്ദുന്നാസര്‍ ഉദ്ഘാടനംചെയ്യുന്നു
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു.കെ. അബ്ദുന്നാസര്‍ ഉദ്ഘാടനംചെയ്യുന്നു

താമരശ്ശേരി: താമരശ്ശേരി വിദ്യാഭ്യാസജില്ലാ ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളും സർട്ടിഫിക്കറ്റ് വിതരണവും കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു.കെ. അബ്ദുന്നാസർ ഉദ്ഘാടനംചെയ്തു. പദ്ധതിയുടെ  കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ അധ്യക്ഷനായി. പൊതുവിദ്യാഭ്യാസവകുപ്പ് ഏഴാം തരത്തിൽ നടത്തുന്ന യു.എസ്.എസ്. പരീക്ഷയിൽ ഏറ്റവുംകൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർഥികളെയാണ് പദ്ധതിയിലേക്ക് സർക്കാർ തിരഞ്ഞെടുക്കുന്നത്. ഈ വിദ്യാർഥികൾക്ക് പുസ്തകവിതരണം, പഠനയാത്രകൾ, ഫീൽഡ് ട്രിപ്പുകൾ, സ്ഥാപന സന്ദർശനങ്ങൾ, വിദഗ്ധരുടെ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നതാണ് പദ്ധതി. അധ്യാപക അവാർഡ് ജേതാവ് യു.കെ. ഷജിൽ ക്ലാസിന് നേതൃത്വംനൽകി. പി.വി. രാമകൃഷ്ണൻ, എ.കെ. പ്രമോദ്, പി.കെ. അഭിലാഷ്, പി. മല്ലിക, സാംഘവി പി. മേനോൻ എന്നിവർ സംസാരിച്ചു.