സബ്ജില്ലാതല ചെസ് ടൂർണമെൻറ്‌ ഉദ്ഘാടനംചെയ്തു

കിനാലൂർ ഗവ. യു.പി. സ്കൂൾ നൂറാം വാർഷികം 'ശത പ്രഭ'യോടനുബന്ധിച്ച് സംഘടിപ്പിച്ച സബ്ജില്ലാതല ചെസ് ടൂർണമെൻ്റ് ബാലുശ്ശേരി എസ്.ഐ. ജയമോദ് ഉദ്ഘാടനം
കിനാലൂർ ഗവ. യു.പി. സ്കൂൾ നൂറാം വാർഷികം 'ശത പ്രഭ'യോടനുബന്ധിച്ച് സംഘടിപ്പിച്ച സബ്ജില്ലാതല ചെസ് ടൂർണമെൻ്റ് ബാലുശ്ശേരി എസ്.ഐ. ജയമോദ് ഉദ്ഘാടനം

കോഴിക്കോട്: കിനാലൂർ ഗവ. യു.പി. സ്കൂൾ നൂറാംവാർഷികം ‘ശത പ്രഭ’യോടനുബന്ധിച്ച് സംഘടിപ്പിച്ച സബ്ജില്ലാതല ചെസ് ടൂർണമെൻറ്‌ ബാലുശ്ശേരി എസ്.ഐ. ജയമോദ് ഉദ്ഘാടനംചെയ്തു. പനങ്ങാട് ഗ്രാമപ്പഞ്ചായത്ത് അംഗം നിഷാ ഗോപിനാഥ് അധ്യക്ഷയായി. പ്രധാനാധ്യാപിക കെ.ബി. ശ്രീജ ആമുഖപ്രഭാഷണം നടത്തി. ശതപ്രഭ ചെയർമാൻ ദേവദാസ് എം.പി., സ്റ്റാഫ് സെക്രട്ടറി പി.എം. സോമൻ, ചെസ് പരിശീലകൻ ജോഷിത്, പി.ടി.എ. പ്രസിഡന്റ് ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

മുപ്പതിലധികം കുട്ടികൾ പങ്കെടുത്ത ടൂർണമെന്റിൽ

കെ.കെ. ആദിൽ (ഉള്ളിയേരി എ.യു.പി.എസ്.), എ.പി. മുഹമ്മദ് യാസീൻ (ജി.എം.യു.പി.എസ്. പൂനൂർ), കെ.പി. ഇഷാൻ (ജി.യു.പി.എസ്. കിനാലൂർ), ഇ.കെ. ഹരിദേവ് (കരുണാറാം എ.യു.പി.എസ്.), ⁠ഹെർഷൽ (ജി.യു.പി.എസ്. ഉണ്ണികുളം) എന്നിവർ ഒന്നുമുതൽ അഞ്ചുവരെയുള്ള സ്ഥാനങ്ങൾ നേടി.

വിജയികൾക്ക് ട്രോഫികളും പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും വിതരണംചെയ്തു.

Content Highlights: A sub-district chess tournament was held in Kozhikode as part of the centenary celebrations of Kinaloor Government UP School.