ഗോകുലം സ്കൂൾസ് കലോത്സവം ‘നവരസ സീസൺ 4’: തുടർച്ചയായ നാലാം വർഷവും രുദ്രലക്ഷ്മി കലാതിലകം

കോഴിക്കോട്: ഗോകുലം സ്കൂൾസ് വാർഷിക കലോത്സവമായ ‘നവരസ സീസൺ 4’ൽ കാറ്റഗറി 4 വിഭാഗത്തിൽ കോഴിക്കോട് ഗോകുലം പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിനി രുദ്രലക്ഷ്മി എസ്. കലാതിലക പട്ടം സ്വന്തമാക്കി. ഭരതനാട്യം, മോഹിനിയാട്ടം, മോണോആക്ട്, കൊളാഷ്, പോസ്റ്റർ ഡിസൈനിംഗ് തുടങ്ങിയ മത്സരയിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് 46 പോയിന്റ് നേടിയാണ് വിജയം കൈവരിച്ചത്.

തുടർച്ചയായ നാലാം വർഷമാണ് രുദ്രലക്ഷ്മി കലോത്സവത്തിൽ കലാതിലക കിരീടം ചൂടുന്നത്. ഗോകുലം പബ്ലിക് സ്കൂൾ മാനേജ്‌മന്റും അധ്യാപകരും സംഘാടകരും വിദ്യാർഥിനിയെ അഭിനന്ദിച്ചു.

Content Highlights: Rudralakshmi S. won Kalathilakam in Category 4 at Navarasa Season 4. Secured 46 points through excellence in Bharatanatyam, Mohiniyattam, Monoact, Collage, and Poster Designing.