പന്തീരാങ്കാവ് ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടം മന്ത്രി മുഹമ്മദ് റിയാസ് 18-ന് ഉദ്ഘാടനം ചെയ്യും

മന്ത്രി മുഹമ്മദ് റിയാസ്
മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളുടെ ചരിത്രത്തില്‍ നാഴികക്കല്ലായ പന്തീരാങ്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ഹൈസ്‌കൂള്‍ വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. പന്തീരാങ്കാവിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ആശ്രയിക്കുന്നതും സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ മഹത് വ്യക്തികളെ സംഭാവന ചെയ്തതുമായ വിദ്യാലയം സ്‌കൂള്‍ മാനേജര്‍ പി വി ചന്ദ്രന്റെ നേതൃത്വത്തില്‍ കാലാനുസൃതമായ രീതിയില്‍ നവീകരിക്കപ്പെടുകയാണ്.

 പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 2025 മെയ് 18 വൈകുന്നേരം നാലുമണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി അഡ്വക്കറ്റ് പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കുന്ദമംഗലം എംഎല്‍എ ശ്രീ പി ടി എ റഹീം ചടങ്ങില്‍ അധ്യക്ഷത വഹിക്കും. എം കെ രാഘവന്‍ എംപി, പൂര്‍വ വിദ്യാര്‍ത്ഥികള്‍ കൂടിയായ ടി സിദ്ദിഖ് എംഎല്‍എ, എഡിജിപി പി വിജയന്‍ ഐപിഎസ് എന്നിവരും ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് പി ശാരുതി, ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമണ്‍പുറ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന എ, ആറാം വാര്‍ഡ് മെമ്പര്‍ കെ ധനേഷ് കുമാര്‍, തുടങ്ങിയ വ്യക്തികളും പങ്കെടുക്കും.

Content Highlights: Pantheerankav Higher Secondary School`s new high school building opens