എസ്.എം.എ. ബാധിച്ച കുഞ്ഞുങ്ങൾക്ക് കൂടരഞ്ഞി ബാങ്കിന്റെ കൈത്താങ്ങ്

തിരുവമ്പാടി : കല്ലുരുട്ടിയിലെ എസ്.എം.എ. ബാധിച്ച കുഞ്ഞുങ്ങൾക്ക് കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ അരലക്ഷം രൂപ സഹായം. ബാങ്ക് പ്രസിഡന്റ് പി.എം. തോമസ് ചികിത്സാ സഹായസമിതി ഭാരവാഹികളായ ഹനീഫ് മുഹമ്മദ്, ബേബി ഇരുമ്പൂഴി എന്നിവർക്ക് തുക കൈമാറി. കല്ലുരുട്ടിയിലെ ചികിത്സാ സഹായസമിതി ഓഫീസിൽ വൈസ് പ്രസിഡന്റ് പി. അബ്ദുറഹ്‌മാൻ, ഭരണസമിതിയംഗങ്ങളായ സോമനാഥൻ കുട്ടത്ത്, സജി പെണ്ണാപറമ്പിൽ, അബ്ദുറഹ്‌മാൻ കുഴിയിൽ, ബിജു മുണ്ടക്കൽ, ബാങ്ക് സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ, ബേബി മഞ്ചേരിൽ, ജോളി പൈക്കാട്ട്, വിൽസൺ പുല്ലുവേലിൽ, തുടങ്ങിയവരടങ്ങിയ സംഘം നേരിട്ടെത്തിയാണ് തുക കൈമാറിയത്.