മുതുകാട് ഒട്ടേറെപ്പേർക്ക് നായയുടെ കടിയേറ്റു

പെരുവണ്ണാമൂഴി : മുതുകാട് അങ്ങാടിയിൽ തെരുവുനായകളുടെ കടിയേറ്റ് ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. മുതുകാട് സ്വദേശികളായ നിക്സൺ പുളിവിള പുത്തൻവീട്, മാത്യു മുക്കത്ത്, രാജൻ കരിമ്പിൽ, ബിന്ദു ഓടയ്ക്കൽ, ജോർജ് പാട്ടശ്ശേരി, മുതുകാട് അംബേദ്കർ മുക്ക് സ്വദേശി പങ്കജാക്ഷി (75) തുടങ്ങിയവർക്കാണ് നായയുടെ കടിയേറ്റത്.
നാലുദിവസമായി രണ്ടുനായകളാണ് അങ്ങാടിയിൽ എത്തുന്നവരെ അക്രമിക്കുന്നത്. ഏറ്റവും ഒടുവിൽ ഞായറാഴ്ച മുതുകാട് താഴെ അങ്ങാടിയിലൂടെനടന്നു പോകുമ്പോഴാണ് പങ്കജാക്ഷിക്ക് നായയുടെ കടിയേറ്റത്. ഇവരുടെ സാരിയടക്കം കീറി. ഹോട്ടൽനടത്തുന്ന ജോർജിന് സമീപത്തെ കടയിൽ സാധനംവാങ്ങാൻ പോയപ്പോഴാണ് കടിയേറ്റത്.
പത്തിലധികം പേർക്ക് കടിയേറ്റതായാണ് പറയുന്നത്. പിടികൂടാൻ ശ്രമംനടന്നെങ്കിലും വിജയം കണ്ടിട്ടില്ല. ഇതോടെ ഭയത്തോടെയാണ് നാട്ടുകർ അങ്ങാടിയിലെത്തുന്നത്. അക്രമകാരികളായ നായകളെ വെടിവെച്ചു കൊല്ലാമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പഞ്ചായത്ത് ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.