വാഷ് കണ്ടെത്തി നശിപ്പിച്ചു

കൊയിലാണ്ടി : കിഴരിയൂർ കോയിത്തുമ്മൽ ഭാഗത്ത് കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച 1450 ലിറ്റർ വാഷ് കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെ‌ന്റ് ആൻഡ്‌ ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വഡ് കണ്ടെത്തി നശിപ്പിച്ചു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി. രൺജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വാഷ് സംഭവസ്ഥലത്ത് നശിപ്പിച്ചു. കേസ് എക്സൈസ് റെയ്‌ഞ്ച് ഓഫീസ് കൊയിലാണ്ടിയിൽ രജിസ്റ്റർചെയ്തു.

പാർട്ടിയിൽ അസിസ്റ്റൻറ്്‌ എക്സൈസ് ഇൻസ്പെക്ടർ സി. വിജയൻ, ഷാഫി വി, പ്രിവന്റീവ് ഓഫീസർ എൻ.എസ്. സുനീഷ്, ദീൻ ദയാൽ, എക്സൈസ് ജീവനക്കാരായ ജിഷ്ണു സി.പി, അശ്വത് ആർ.ബി. എന്നിവരുമുണ്ടായിരുന്നു.