‘വർത്തമാനകാല പ്രതിസന്ധികൾക്ക് പരിഹാരം ഗാന്ധിയൻ -സോഷ്യലിസ്റ്റ്- കമ്യൂണിസ്റ്റുകളുടെ ഐക്യപ്പെടൽ’

വടകര : ഇന്ത്യനേരിടുന്ന വർത്തമാനകാല പ്രതിസന്ധികൾക്ക് ഗാന്ധിയന്മാരും സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും ഐക്യപ്പെടുക മാത്രമാണ് പരിഹാരമെന്ന് കവിയും നിരൂപകനുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.

വടകര മുനിസിപ്പൽ ചെയർമാനും സോഷ്യലിസ്റ്റ് ജനതാ പ്രസ്ഥാനങ്ങളുടെ നേതാവുമായിരുന്ന കെ.കെ. രാഘവന്റെ 41-ാം ചരമവാർഷികത്തോടനുബന്ധിച്ചുനടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം ശക്തമാക്കാൻ സോഷ്യലിസ്റ്റുകൾ വഹിച്ചപങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. അതു കൊണ്ടാണ് വെറുപ്പിന്റെ രാഷ്ട്രീയക്കാർക്കും ഫാസിസ്റ്റുകൾക്കും കേരളത്തിൽ അടിവേരിടാൻ കഴിയാത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിപാടിയിൽ മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വിജയരാഘവൻ ചേലിയ അനുസ്മരണ പ്രഭാഷണം നടത്തി. എം.കെ. ഭാസ്കരൻ, സി. കുമാരൻ, കെ.കെ. കൃഷ്ണൻ, എൻ.കെ. സുധാകരൻ, വിമല കളത്തിൽ, പറമ്പത്ത് രാജൻ, പി.കെ. കുഞ്ഞിക്കണ്ണൻ, എൻ.കെ. അജിത്ത് കുമാർ, പി. പ്രദീപ് കുമാർ, കൈപ്പാട്ടിൽ ശ്രീധരൻ, എം. സതി, എൻ.പി. മഹേഷ് ബാബു എന്നിവർ സംസാരിച്ചു.