ബീച്ചിലും അലയടിച്ച് ജന്തർ മന്തർ

കോഴിക്കോട് : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുനടക്കുന്ന പ്രക്ഷോഭത്തിന്റെ അലകൾ കോഴിക്കോട് ബീച്ചിലും.
പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജന്തർ മന്തർ പ്രക്ഷോഭസമിതിയുടെ ആഭിമുഖ്യത്തിൽ തുടങ്ങിയ സമരത്തിൽ ഒട്ടേറെപ്പേർ ഒത്തുചേർന്നു.
എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ ഉദ്‌ഘാടനംചെയ്തു. മുദ്രാവാക്യങ്ങളും പാട്ടും പറച്ചിലുംകൊണ്ടാണ് സമരത്തിന് തുടക്കംകുറിച്ചത്. നസീർ അൽമാസ്, മഹേഷ്, മനോജ്‌കുമാർ, സറീന, നസീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആലാപനം.
പാട്ടിനൊപ്പം ചുവടുവെക്കാനും പ്രവർത്തകർ മറന്നില്ല.
വൈകീട്ട് ആറരമുതൽ രാത്രിവരെയാണ് ജന്തർ മന്തർ നടക്കുക.
പ്രദീപ്‌കുമാർ അധ്യക്ഷനായി. മേയർ ഒ. സദാശിവൻ, സി.പി.എം. ജില്ലാ സെക്രട്ടറി എം. മെഹബൂബ്, സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗം കെ.കെ. ലതിക, എൽ.ഡി.എഫ്. ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, കെ.ടി. കുഞ്ഞിക്കണ്ണൻ, ഡോ. യു. ഹേമന്ദ്‌കുമാർ, എം.പി. സൂര്യനാരായണൻ, എം.കെ. ഭാസ്കരൻ, എൻ.കെ. അബ്ദുൾ അസീസ്, കെ. അജിത തുടങ്ങിയവർ സംസാരിച്ചു. ബുധനാഴ്ച വൈകീട്ട് ആറരയ്ക്ക് പി.കെ. പാറക്കടവ് സമരം ഉദ്‌ഘാടനംചെയ്യും.