കുമാരനല്ലൂർ ക്ഷേത്രം മണ്ഡല ഉത്സവം

കുമാരനല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഡോ:കെ.ശ്രീനിവാ
സൻ ആരോഗ്യബോധവൽക്ക
രണ ക്ലാസെടുക്കുന്നു.
കുമാരനല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഡോ:കെ.ശ്രീനിവാ സൻ ആരോഗ്യബോധവൽക്ക രണ ക്ലാസെടുക്കുന്നു.

കാരശ്ശേരി: കുമാരനല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സമൂഹപ്രാർഥനയും ഭജനയും, ആരോഗ്യസംരക്ഷണം, പാലിയേറ്റീവ് പ്രവർത്തനം എന്നിവയിൽ ബോധവത്‌കരണക്ലാസ്‌, അന്നദാനം മുതലായവ നടന്നു.

റിട്ട. മെഡിക്കൽ ഓഫീസർ ഡോ. കെ. ശ്രീനിവാസൻ ആരോഗ്യബോധവത്‌കരണക്ലാസെടുത്തു. യാത്രാകമ്മിറ്റി ട്രഷറർ പി.കെ. ചന്ദ്രിക അധ്യക്ഷയായി. പ്രസിഡന്റ് പി.പി. ബാലകൃഷ്ണൻ, സെക്രട്ടറി എം. അജയകുമാർ, മാതൃസമിതി പ്രസിഡന്റ് പി. ഭാരതി എന്നിവർ സംസാരിച്ചു.

ഉത്സവത്തിന്റെ ഭാഗമായി ഡിസംബർ അഞ്ചിന് വൈകീട്ട് ഡോ. ബിന്ദു ജയകുമാർ ആധ്യാത്മികപ്രഭാഷണം നടത്തും.

Content Highlights: Kumaranalloor Subramanya Swami Temple celebrated the Mandala festival with prayers, health awareness sessions, and annadanam.