മഴയില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണു

മഴയില്‍ തകര്‍ന്ന വീടിന്റെ മതില്‍
മഴയില്‍ തകര്‍ന്ന വീടിന്റെ മതില്‍

കനത്ത മഴയില്‍ കോട്ടുളിയില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണു. കോട്ടൂളി ചേറോട് വീടില്‍ രമേശന്‍ വീടിന്റെ ചുറ്റുമതിലാണ് അപകടരമായ രീതിയില്‍ തകര്‍ന്നുവീണത്.ശനിയാഴ്ച്ച രാത്രി 11.30യോട് കൂടി കരിങ്കല്‍ മതില്‍ തകര്‍ന്നുവീഴുകയായിരുന്നു. മതില്‍ തകര്‍ന്നു വീണതോടെ വീട് അപകടാവസ്ഥയിലാണ്‌. മഴ ഇനിയും തുടര്‍ന്നാല്‍ സമീപത്തുള്ള വീടിനും ഭീഷണിയുണ്ടായേക്കാമെന്ന ആശങ്കയുണ്ട്. 
 

Content Highlights: kozhikode local news