കർഷകമോർച്ച ധർണ നടത്തി

കർഷക മോർച്ച ധർണ എൽ.
എൻ പി രാമദാസ് ഉദ്ഘാടനം ചെയ്യുന്നു
കർഷക മോർച്ച ധർണ എൽ. എൻ പി രാമദാസ് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരേ കർഷകരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി രാമദാസ് ആവശ്യപ്പെട്ടു. കർഷകമോർച്ച ബാലുശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നധർണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ടി.കെ. കൃഷ്ണൻ അധ്യക്ഷതവഹിച്ചു. ജില്ലാ അധ്യക്ഷൻ രാജേഷ് കായണ്ണ മുഖ്യപ്രഭാഷണം നടത്തി. ശിവൻ കണ്ണങ്കോട്, ബി.ജെ.പി. കർഷകമോർച്ച നേതാക്കളായ എം.സി. ശശീന്ദ്രൻ, ടി.എ. നാരായണൻ, സായൂജ് തലക്കുളത്തൂർ, പ്രജീഷ് കിനാലൂർ, പ്രമോദ് ശിവപുരം, ശബരി മണ്ടയാട്, സരിത് അഴകത്ത് എന്നിവർ സംസാരിച്ചു.

Content Highlights: BJP Karshaka Morcha organized a dharna in Balusseri protesting against the Kerala state government's stance on PM Kisan Samman Nidhi.