പാലോറയിൽ ‘ജീവദ്യുതി പോൾബ്ലഡ് പദ്ധതി’

നടുവണ്ണൂർ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമും പോലീസ് വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ‘ജീവദ്യുതി പോൾബ്ലഡ് പദ്ധതി’ പാലോറ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. എൻ.എസ്.എസ്. വൊളന്റിയർമാരുടെ 50 രക്ഷിതാക്കൾ പദ്ധതിയിലേക്ക് രക്തദാനം നടത്തി. മലബാർ മെഡിക്കൽ കോളേജുമായി ചേർന്നാണ് രക്തദാനക്യാമ്പ് നടത്തിയത്. ഡോ. അമൽ ഷാജി ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ടി.എ. ശ്രീജിത്ത് അധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ പി. വിനോദ്, ശ്രീഹരി, സുബിന, ദേവനന്ദ, ഹിബ ഫാത്തിമ, നയന എന്നിവർ നേതൃത്വം നൽകി.
Content Highlights: Palora Higher Secondary School organized the Jeevadyuthi Polblood blood donation camp jointly with the NSS and the Police Department.