‘ഹംസഫർ-25’ പൂർവ വിദ്യാർഥി സംഗമത്തിന്റെ പോസ്റ്റർ പ്രകാശനംചെയ്തു

ഹിമായത്തുൽ ഇസ്‌ലാം സ്കൂളിലെ ഹയർസെക്കൻഡറി സിൽവർജൂബിലി സംഗമം 'ഹംസഫർ-25' ന്റെ പോസ്റ്റർ സംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനംചെയ്യുന്നു
ഹിമായത്തുൽ ഇസ്‌ലാം സ്കൂളിലെ ഹയർസെക്കൻഡറി സിൽവർജൂബിലി സംഗമം 'ഹംസഫർ-25' ന്റെ പോസ്റ്റർ സംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനംചെയ്യുന്നു

കോഴിക്കോട്: ഹിമായത്തുൽ ഇസ്‌ലാം സ്കൂളിലെ ഹയർസെക്കൻഡറി സിൽവർജൂബിലി സംഗമം ‘ഹംസഫർ-25’ ന്റെ പോസ്റ്റർ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനംചെയ്തു. സംഘാടകസമിതി ചെയർമാൻ ടി.കെ. ആസിഫ് അധ്യക്ഷനായി. ജനറൽ കൺവീനർ എൻ. ലബീബ്, സി.എ. ഫഹദ് നാസിം ബക്കർ, എസ്. സർഷാർ അലി, വി.പി. മുഹാദ് എന്നിവർ ​സംസാരിച്ചു. ഒക്ടോബർ മൂന്നിന് സ്കൂളിൽ നടക്കുന്ന ഹംസഫർ-25 പൂർവ വിദ്യാർഥിസംഗമത്തിന്റെ ഉദ്ഘാടനം കായിക-യുവജനക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനംചെയ്യും. വിവിധ തുറകളിൽ ഉന്നതനേട്ടം കൈവരിച്ച പൂർവ വിദ്യാർഥികളെ ആദരിക്കും. മാഗസിൻ പ്രകാശനം, കലാപരിപാടികൾ എന്നിവയുമുണ്ടാകും.