മലയോര ഹൈവേ നിർമാണം: താത്‌കാലിക പാലത്തിൽനിന്ന് വീണ് വയോധികന് പരിക്ക്

ഡ്രൈനേജ് നിർമ്മാണത്തിനായി കുഴിയെടുത്ത ഭാഗത്ത് നാട്ടുകാർക്ക് സഞ്ചരിക്കാൻ ഒരുക്കിയ താൽക്കാലിക പാലം
ഡ്രൈനേജ് നിർമ്മാണത്തിനായി കുഴിയെടുത്ത ഭാഗത്ത് നാട്ടുകാർക്ക് സഞ്ചരിക്കാൻ ഒരുക്കിയ താൽക്കാലിക പാലം

തൊട്ടിൽപ്പാലം: മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന തൊട്ടിൽപ്പാലം–മുള്ളൻകുന്ന് റോഡിൽ കോതോട് സുരക്ഷിതമല്ലാത്ത താത്ക‌ാലിക പാലത്തിൽനിന്ന് വീണ് വയോധികന് പരിക്കേറ്റു. കോതോട്ടെ കുട്ടിക്കുന്നുമ്മൽ അശോകനാണ് തലയ്ക്ക് പരിക്കേറ്റ്. ഇദ്ദേഹത്തെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​െഡ്രയ്‌നേജ് നിർമാണത്തിനായി റോഡരികിൽ കുഴിയെടുത്ത ഭാഗത്ത് നാട്ടുകാർക്ക് സഞ്ചരിക്കുന്നതിനായി ഒരുക്കിയ താത്കാലിക പാലത്തിൽനിന്നാണ് അശോകൻ വീണത്. പാലത്തിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.

മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന തൊട്ടിൽപ്പാലം–മുള്ളൻകുന്ന് റോഡിൽ കരാർ ഏറ്റെടുത്ത ഇരിക്കൂർ കൺസ്ട്രക്ഷ‌ൻ കമ്പനി ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നില്ലെന്ന പരാതി നേരത്തേയും ഉയർന്നിരുന്നു. പ്രവൃത്തി നടക്കുന്ന ഭാഗങ്ങളിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷയുറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Content Highlights: An elderly man was injured after falling from an unsafe temporary bridge during Hill Highway construction work near Thottilpalam.