ദര്‍ശനം ഗ്രന്ഥശാല പരിസ്ഥിതി ദിനാചരണം ആരംഭിച്ചു

.
.

കോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയും പ്‌ളാസ്റ്റിക് കുപ്പികള്‍ പുനരുപയോഗിച്ച് ജലസേചനം ഒരുക്കുന്നതിനുള്ള പരിശീലനങ്ങളും നല്‍കി പരിസര ശുചിത്വത്തിന് പ്രാധാന്യം നല്‍കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ദര്‍ശനം ഗ്രന്ഥശാലയില്‍ തുടക്കമായി. ബാലവേദി പ്രവര്‍ത്തകര്‍ വിവിധ തദ്ദേശിയ ഫലവൃക്ഷ വിത്തുകള്‍ പാകി ഉദ്ഘാടനം നിര്‍വഹിച്ചു. വളര്‍ന്നുവരുന്ന തൈകള്‍ ഓരോ ബാലവേദി അംഗത്തിന്റെയും പേരില്‍ സംരക്ഷിത ഇടങ്ങളില്‍ നട്ടു പിടിപ്പിക്കും. വികസനാവശ്യങ്ങള്‍ക്ക് ധാരാളം വൃക്ഷങ്ങള്‍ വെട്ടി നീക്കേണ്ടി വരുന്ന മെഡിക്കല്‍ കോളേജ് കാമ്പസ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ വേനല്‍ക്കാല സംരക്ഷണം ഉള്‍പ്പെടെ ഒരുക്കിയാണ് ഫലവൃക്ഷ തൈകള്‍ വെച്ചു പിടിപ്പിക്കുക. ബാലവേദിമെന്റര്‍ പി.ജസീലുദ്ദീന്റെ നേതൃത്വത്തില്‍ പി.ചിന്തു, റയാന്‍ ബോബിന്‍, ആഗ്‌നേയ്, ആര്‍ഷിവ് കൃഷ്ണ, ആയിശ മെഹറിന്‍, പി.തിങ്കള്‍, ലിയ മെഹര്‍, ശ്രാവണ്‍ പി. ഗിരീഷ്, ബോബിന്‍ ഡേവിസ്, മിനി ജോസഫ് എന്നിവര്‍ വിത്തുകള്‍ പാകി. വിനീഷ് വാസു മാസ്റ്റര്‍, ഗോപി കൊടമോളി, വി.വിലാസിനി എന്നിവര്‍ സംസാരിച്ചു. ദര്‍ശനം ഗ്രന്ഥശാല രക്ഷാധികാരി എം എ ജോണ്‍സണ്‍ പദ്ധതി വിശദീകരണം നടത്തി. തിരുവനന്തപുരം പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്‌നിക്കല്‍ ഓഫീസര്‍ ശ്രീകുമാര്‍ മുളുകുളം സാങ്കേതിക സഹായങ്ങള്‍ നല്‍കി.

Content Highlights: darshanam grandhasala; Plastic Waste Cleanup & Tree Planting Drive