നിസ്സഹായരായ എല്ലാ മാതാപിതാക്കൾക്കും...

അരയാൽ പോലെ കുടുംബത്തിന് മുകളിൽ അയാൾ പന്തലിച്ച് നിൽക്കും. അയാളുടെ നെഞ്ചിൽ ചെറിയൊരു ഇലയായി പറ്റിപ്പിടിച്ച് കിടന്ന് മക്കൾ വളരും. ഇതൊക്കെ നമ്മുടെ നാട്ടിലെ കാൽപ്പനികത. എന്നാൽ സമകാലിക ലോകം നമുക്കുമുമ്പിൽ കാട്ടിത്തരുന്നത് സ്വന്തം കുഞ്ഞുങ്ങളെ താങ്ങിനിർത്താൻ സാധിക്കാതെ നിസ്സാഹരായി കേഴുന്ന അച്ഛന്മാരുടെ ചിത്രമാണ്.
ഈ കുട്ടികൾ ഇങ്ങനെ കൊല്ലപ്പെടാൻ എന്ത് ദോഷമാണ് ചെയ്തത്? പലസ്തീൻ ചോദിക്കുന്നു. എന്റെ സ്വന്തം ഭൂമിയിലെ ഒലിവ് മരങ്ങൾക്കിടയിൽ ഉറങ്ങാനും ഞാൻ തയ്യാറാണ്'- പലസ്തീനിലെ ഒരു പിതാവ് നാസർ പറയുന്നു.
തന്റെ കുട്ടികൾ എന്ത് തെറ്റ് ചെയ്തെന്ന് ചോദിക്കുന്ന പിതാവ് അവരെ സഹായിക്കാനാവാതെ നിസ്സഹായനും നിരാലംബനുമാവുന്നത് സമകാലിക ലോക വംശവെറിയുടെ നേർസാക്ഷ്യമാണ്.
ഇസ്രയേൽ - ഗാസ യുദ്ധം ആരംഭിച്ച ശേഷം കൊല്ലപ്പെട്ട കുട്ടികൾ 15,000-ലേറെ. പുരുഷ-സ്ത്രീകളടക്കം 36,000-ലേറെപേർ ലോകത്തിൽ നിന്ന് ഇല്ലാതായി. നശിപ്പിക്കപ്പെട്ട സ്മാരകങ്ങൾ, കെട്ടിടങ്ങൾ... അങ്ങനെ ഒരുപാട്.
2022 ഫെബ്രുവരി 24-ന് റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചശേഷം യുക്രൈനിൽ കൊല്ലപ്പെട്ടത് 500 ലേറെ കുട്ടികളെന്നാണ് റിപ്പോർട്ട്. ലോകയുദ്ധങ്ങളിൽ ദുരിതബാധിതരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. ചേർത്തുപിടിക്കലിന്റെ നേർസാക്ഷ്യമാണ് അച്ഛൻ, ഉത്തരവാദിത്തങ്ങളുടെ പിതൃത്വം.
Content Highlights: for all parents fathers day