ഇത്തിത്താനം സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം തുടങ്ങി

ഇത്തിത്താനം: വിദ്യാലയങ്ങൾ നാടിന്റെ സമ്പത്താണെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഇത്തിത്താനം ഇളങ്കാവ് ദേവസ്വം ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തിത്താനത്തിന്റെ ചരിത്രം കടന്നുപോകുന്നത് ഈ മാതൃകാ വിദ്യാലയത്തിന് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഒരുവർഷത്തെ ആഘോഷ പരിപാടികളും നിർമാണപദ്ധതികളും ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.ജി. രാജ്മോഹൻ അധ്യക്ഷനായി. വിനു ജോബ് എം.എൽ.എ., റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, എം.എൻ. മുരളീധരൻനായർ, പി. ശൈലജകുമാരി, കെ.കെ. ഉദയകുമാർ
റവ.ഫാ.എബ്രഹാം വെട്ടുവയലിൽ, ബി. പ്രമീളാദേവി, എൻ. മനു എന്നിവർ പ്രസംഗിച്ചു.
Content Highlights: Ramesh Chennithala inaugurated the platinum jubilee celebrations of Ithithanam Elankavu Devaswom Higher Secondary School and described schools as the wealth of the land.