സമുദായശക്തി വിളംബരം ചെയ്ത് എൻ.എസ്.എസ്. ചിറക്കടവ് മേഖലാ സമ്മേളനം

പൊൻകുന്നം: എൻ.എസ്.എസ്. പൊൻകുന്നം യൂണിയന്റെ നവതി ആഘോഷഭാഗമായി ചിറക്കടവ് മേഖലാ സമ്മേളനം ഞായറാഴ്ച നടന്നു. യൂണിയൻ പ്രസിഡന്റും നായകസഭാംഗവുമായ അഡ്വ. എം.എസ്. മോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. കരയോഗം രജിസ്ട്രാർ ഡോ. കെ.ബി. ജഗദീഷ് മുഖ്യപ്രഭാഷണം നടത്തി.
1500 കോടി രൂപ നിക്ഷേപമുള്ള, രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി എൻ.എസ്.എസ്. സ്വാശ്രയസംഘങ്ങൾ മാറിയെന്ന് കരയോഗം രജിസ്ട്രാർ ഡോ. കെ.ബി. ജഗദീഷ് പറഞ്ഞു. 5000 കോടി രൂപയുടെ ഇടപാടുകളാണ് സംഘങ്ങളിലൂടെ സ്ത്രീകൾ നടത്തിയത്. 112 വർഷം മുൻപ് സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ സ്വന്തം കൈപ്പടയിലെഴുതിയ ഭരണഘടനയിലൂന്നി പ്രവർത്തിക്കുന്ന എൻ.എസ്.എസിനെ തകർക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ ചിലർ നടത്തുന്ന പ്രചാരണങ്ങളെ വിമർശിച്ച് അദ്ദേഹം പറഞ്ഞു. ജനറൽസെക്രട്ടറിയുടെ സ്വപ്നപദ്ധതിയായ പത്മ ആയുർവേദ ക്ലിനിക് കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ഉടൻ സ്ഥാപിക്കും.
പ്രതിനിധി സഭാംഗം അഡ്വ. പി. സതീഷ്ചന്ദ്രൻനായർ, മേഖലാ കൺവീനർ കെ.ആർ. സുരേഷ്ബാബു, പുതിയകാവ് ദേവസ്വം പ്രസിഡന്റ് പി.കെ. ബാബുക്കുട്ടൻനായർ, യൂണിയൻ സെക്രട്ടറി കെ.എ. അഖിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ കമ്മിറ്റിയംഗങ്ങളും മേഖലയിലെ കരയോഗം പ്രസിഡന്റുമാരും വേദിയിലുണ്ടായിരുന്നു.
ചെറുവള്ളി 258, ചെറുവള്ളി 259, ചിറക്കടവ് 271, ഇളങ്ങുളം 274, തമ്പലക്കാട് 277, ചിറക്കടവ് വടക്കുംഭാഗം 679, ചിറക്കടവ് എസ്.ആർ.വി. 714, ചിറക്കടവ് എസ്.പി.വി. 716, ചിറക്കടവ് കിഴക്കുംഭാഗം 747, തമ്പലക്കാട് 842, ചിറക്കടവ് ഐക്യോദയം 858, ചെറുവള്ളി 914, ചിറക്കടവ് കേസരി 1355, കടയനിക്കാട് 1397, കന്നുകുഴി 4738, നരിയനാനി 5401 എന്നീ കരയോഗങ്ങളുടെ നേതൃത്വത്തിലാണ് മേഖലാ സമ്മേളനം നടത്തിയത്.
ആദ്യം വാഴൂർ മേഖലാ സമ്മേളനം നടത്തിയിരുന്നു. ഇനി മുണ്ടക്കയം, എരുമേലി മേഖലാ സമ്മേളനങ്ങൾ നടക്കാനുണ്ട്. ശേഷം പൊൻകുന്നത്ത് താലൂക്ക്തല നായർ മഹാസമ്മേളനം നടത്തുമെന്ന് പ്രസിഡന്റ് അഡ്വ. എം.എസ്. മോഹൻ പറഞ്ഞു.
സ്ത്രീകൾ വലിയ സാമ്പത്തികശക്തിയായി
1500 കോടി രൂപ നിക്ഷേപമുള്ള, രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി എൻ.എസ്.എസ്. സ്വാശ്രയസംഘങ്ങൾ മാറിയെന്ന് കരയോഗം രജിസ്ട്രാർ ഡോ. കെ.ബി. ജഗദീഷ് പറഞ്ഞു. 5000 കോടി രൂപയുടെ ഇടപാടുകളാണ് സംഘങ്ങളിലൂടെ സ്ത്രീകൾ നടത്തിയത്.
ജനറൽ സെക്രട്ടറിയുടെ സ്വപ്നപദ്ധതിയായ പത്മ ആയുർവേദ ക്ലിനിക് കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ഉടൻ സ്ഥാപിക്കും. എല്ലാ യൂണിയനുകളുടെയും ചുമതലയിൽ പത്മ കഫേയും തുടങ്ങും. 112 വർഷം മുൻപ് സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ സ്വന്തം കൈപ്പടയിലെഴുതിയ ഭരണഘടനയിലൂന്നി പ്രവർത്തിക്കുന്ന എൻ.എസ്.എസിനെ തകർക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ ചിലർ നടത്തുന്ന പ്രചാരണങ്ങളെ വിമർശിച്ച് അദ്ദേഹം പറഞ്ഞു. ജനറൽസെക്രട്ടറി ജി. സുകുമാരൻനായരെയും സംഘടനയെയും വിമർശിക്കുന്നവർ സംഘടനയിൽനിന്ന് എല്ലാ ആനുകൂല്യങ്ങളും നേടിയിരുന്നവരാണെന്നും അവരെ സമുദായാംഗങ്ങൾ തിരിച്ചറിയുമെന്നും കെ.ബി. ജഗദീഷ് പറഞ്ഞു.
Content Highlights: The NSS Ponkunnam Union organized the Chirakkadavu regional convention as part of its navathi celebrations, highlighting community strength and welfare initiatives.