ഞള്ളമറ്റം - കുറുങ്കണ്ണി റോഡ് ഗതാഗതയോഗ്യമാക്കി

കാഞ്ഞിരപ്പള്ളി: വർഷങ്ങളായി തകർന്നു കിടന്നിരുന്ന ഞള്ളമറ്റം - കുറുങ്കണ്ണി റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. 200-ലധികം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന റോഡിലൂടെയുള്ള ഗതാഗതം ബുദ്ധിമുട്ടായിരുന്നു.
ഇതോടെ പഞ്ചായത്തംഗം റിജോ വാളാന്തറയുടെ നേതൃത്വത്തിൽ റോഡ് കോൺക്രീറ്റ് ചെയ്ത് നൽകണമെന്ന ആവശ്യം മുൻ എം.എ.എൽ. ഡോ. എൻ. ജയരാജിനെ അറിയിച്ചു.
എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 26 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമാണ പ്രവർത്തനം പൂർത്തിയാക്കിയത്. അൻപത് വർഷത്തിലേറെ പഴക്കമുള്ള റോഡ് മുൻപ്ഭാഗികമായി ടാർ ചെയ്തിരുന്നു. ഇതും തകർന്ന് ഗതാഗതയോഗ്യമല്ലാതായിരുന്നു.
Content Highlights: The dilapidated Njallamattam-Kurungkanni road in Kanjirappally has been concreted and made motorable using 26 lakh rupees from the MLA fund.