അതിരൂപതാതല വാർഷികാഘോഷം

ഏറ്റുമാനൂർ : ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷന്റെ അതിരൂപതാതല വാർഷികാഘോഷങ്ങൾ ചൈതന്യ പാസ്റ്ററൽ സെന്ററിൽ കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷൈനി ചൊള്ളമ്പേൽ അധ്യക്ഷത വഹിച്ചു.

അതിരൂപതാ ചാപ്ലെയിൻ ഫാ.ഡോ. ജോൺ ചേന്നാകുഴി ആമുഖസന്ദേശം നൽകി. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വിസിറ്റേഷൻ കോൺഗ്രിഗേഷൻ മദർ ജനറാൾ സിസ്റ്റർ ഇമ്മാക്കുലേറ്റ്, സിൽജി സജി, ലീന ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.

2026 വർഷത്തിലെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ മികച്ച ഫൊറോനയായി തിരഞ്ഞെടുത്ത കിടങ്ങൂർ ഫൊറോനയ്ക്കും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കൈപ്പുഴ, കടുത്തുരുത്തി ഫൊറോനകൾക്കും മികച്ച യൂണിറ്റായി തിരഞ്ഞെടുത്ത കൂടല്ലൂർ യൂണിറ്റിനും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ഏറ്റുമാനൂർ, കരിപ്പാടം യൂണിറ്റുകൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.