സൗജന്യ കേൾവി പരിശോധനയും ശ്രവണസഹായി ട്രയലും 20 വരെ

കോട്ടയം : ഏറ്റുമാനൂർ, ഗാന്ധിനഗർ, കടുത്തുരുത്തി എന്നിവിടങ്ങളിലുള്ള ശബ്ദയുടെ ക്ലിനിക്കുകളിൽ നടത്തുന്ന സൗജന്യ കേൾവി പരിശോധനയുടെയും ശ്രവണസഹായി ട്രയലിന്റെയും ഉദ്ഘാടനം മുൻ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, അതിരമ്പുഴ സെയ്ന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ പ്രഥമാധ്യാപിക സിനി ജോസഫ്, ചങ്ങനാശ്ശേരി എസ്.എൻ.ഡി.പി. ശാഖാ പ്രസിഡന്റ് പ്രവീൺ പുതുപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.
കേൾവിക്കുറവ് സംബന്ധിച്ച് ബുദ്ധിമുട്ടുന്നവർക്ക് പരിഹാരമായിട്ടാണ് സൗജന്യ കേൾവി പരിശോധനയും ശ്രവണസഹായി വച്ചുള്ള ട്രയലും 20 വരെ ശബ്ദ ഹിയറിങ് എയ്ഡ് സെന്ററുകളിൽ നടത്തുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമായി കേൾവിക്കുറവ് സംബന്ധിച്ച് നടത്തുന്ന സംശയനിവാരണവും, കേൾവി പരിശോധനയും, ആർ.സി.ഐ. രജിസ്ട്രേഡ് ഓഡിയോളജിസ്റ്റുകൾ നേതൃത്വം നൽകും. ചെവിക്കുളളിൽ സുരക്ഷിതമായി ഇരിക്കുന്ന, റീചാർജ് ചെയ്യുന്ന, ലളിതമായ ടെക്നിക്കുള്ള ശ്രവണസഹായികൾ മിതമായ നിരക്കിൽ ഇവിടെ ലഭിക്കും.
പഴയ ശ്രവണസഹായികൾ മാറ്റി പുതിയത് വാങ്ങാൻ എക്സ്ചേഞ്ച് സൗകര്യമുണ്ട്. ബുക്കിങ് അനുസരിച്ച് രോഗാവസ്ഥയിലും, പ്രായമായവർക്കും വീടുകളിലെത്തി ഓഡിയോളജിസ്റ്റുകൾ കേൾവി പരിശോധിക്കും. വിവരങ്ങൾക്ക്: 95449 95558.