ഉപജില്ലാ കലോത്സവം: ഹോളി ഫാമിലിക്ക് മൂന്ന് കിരീടങ്ങൾ

കോട്ടയം: കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവമായ തില്ലാന - 2026 ൽ മിന്നും പ്രകടനവുമായി കോട്ടയം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ മൂന്ന് കിരീടങ്ങൾ ചൂടി.
ഹൈസ്കൂൾ വിഭാഗത്തിൽ 245 പോയിന്റോടെ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർച്ചയായി രണ്ടാം തവണയാണ് ഹൈസ്കൂൾ വിഭാഗത്തിൽ സ്കൂൾ കിരീടം നിലനിർത്തുന്നത്.
യു.പി വിഭാഗത്തിൽ 76 പോയിന്റോടെ ഓവറോൾ ഒന്നാം സ്ഥാനവും സ്കൂൾ സ്വന്തമാക്കി. യു.പി വിഭാഗം സംസ്കൃതോത്സവത്തിലും തുടർച്ചയായി രണ്ടാം തവണ ഓവറോൾ കിരീടം ഹോളി ഫാമിലിക്ക് തന്നെ. എൽ. പി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും സ്കൂൾ നേടുകയുണ്ടായി.
ഹെഡ്മാസ്റ്റർ ബിജു വി.എം, പി.ടി.എ പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.