ഇടവക ദിനാചരണം

തുരുത്തി മർത്ത് മറിയം ഫൊറോന പള്ളിയുടെ ഇടവക ദിനം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു. വികാരി ഫാ.ജേക്കബ് ചീരംവേലിൽ, ഫാ.ടോണി പുതുവീട്ടിൽകളം, സിസ്റ്റർ.ഫിൽസി മരിയ , സണ്ണിച്ചൻ കുന്നത്ത്, ജോമി കാട്ടടി, ജിതിൻ നെടുംപറമ്പിൽ, ചെറിയാച്ചൻ നേര്യംപറമ്പിൽ എന്നിവർ സമീപം

തുരുത്തി: വിശ്വാസത്തിന്റെ ആഴത്തിലൂടെ സമൂഹത്തെ നയിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. തുരുത്തി മർത്ത്മറിയം ഫൊറോനാ പള്ളിയുടെ ഇടവകദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാരി ഫാ. ജേക്കബ് ചീരംവേലിൽ അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. ടോണി പുതുവീട്ടിൽകളം, തുരുത്തി മഠം മദർ സിസ്റ്റർ ഫിൽസി മരിയ, സണ്ണിച്ചൻ കുന്നത്ത്, ജോമി കാട്ടടി, പാരീഷ് കൗൺസിൽ സെക്രട്ടറി ജിതിൻ നെടുംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Content Highlights: Cardinal Mar George Alencherry inaugurated the parish day at Thuruthi Marth Mariam Forane Church and urged the community to lead through deep faith.