പെൻഷൻ ഫണ്ടിൽ മുൻ സർക്കാർ നടത്തിയ ക്രമക്കേടുകൾ അന്വേഷിക്കണം- ബി.എം.എസ്.

ബി.എം.എസ്. ജില്ലാ സമ്മേളനം
ദേശീയ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ. ഉദ്ഘാടനം ചെയ്യുന്നു
ബി.എം.എസ്. ജില്ലാ സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ. ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: മലയാളികൾ സാമൂഹ്യ സുരക്ഷാ പെൻഷൻ ഫണ്ടിലേക്ക് അധികമായി രണ്ടുരൂപ കൊടുത്തിട്ടും ഇന്നും ക്ഷേമപെൻഷനുകൾ മുടങ്ങുകയാണെന്നും പെൻഷൻ ഫണ്ട് വകമാറ്റി ചെലവഴിച്ച് നടത്തിയ തട്ടിപ്പിൽ അന്വേഷണം നടത്തണമെന്നും ബി.എം.എസ്. ദേശീയ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ബി.എം.എസ്. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.എം.എസ്. ജില്ലാ പ്രസിഡന്റ് എസ്. വിനയകുമാർ അധ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ അഡ്വ. ബി. അശോക്, ബി.എം.എസ്. ദേശീയ സമിതി അംഗം കെ.കെ. വിജയകുമാർ, ആർ.എസ്.എസ്. വിഭാഗ് കാര്യവാഹ് ആർ. സാനു, ബി.എം.എസ്. സംസ്ഥാന സെക്രട്ടറിമാരായ ജി. സതീഷ്കുമാർ, സോണി സത്യൻ, ജില്ലാ സെക്രട്ടറി പി.ആർ. രാജീവ് , ട്രഷറർ കെ.ജി. ശ്രീകാന്ത്, ശ്രീനിവാസ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: BMS national vice president Unnikrishnan Unnithan demands an investigation into alleged misappropriation of social security pension funds.