എ.ടി.എം. ഗ്രന്ഥശാലയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

പൂഞ്ഞാർ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വാർഷികാഘോഷവും  മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യുന്നു
പൂഞ്ഞാർ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വാർഷികാഘോഷവും മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യുന്നു

പൂഞ്ഞാർ: അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വാർഷികാഘോഷവും മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയുടെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ച ബാലചന്ദ്രമേനോന്റെ സ്മരണാർഥം നിർമിച്ച ഓഡിറ്റോറിയം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് പി. ശശികുമാർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി വി.കെ. ഗംഗാധരൻ, ചെയർമാൻ രമേഷ് ബി. വെട്ടിമറ്റം, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ്, ജി. മുരളീധരൻ, അശോക വർമ്മ രാജ, കെ.കെ. സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ നോബിൾ, പഞ്ചായത്ത് അംഗങ്ങളായ എബി കിഴക്കേതോട്ടം, ജോൺസൺ ചെറുവള്ളി എന്നിവർ പ്രസംഗിച്ചു.

Content Highlights: Magician Gopinath Muthukad inaugurated the renovated building and anniversary celebrations of the ATM Library in Poonjar.