കൂട്ടായ്മയുടെ കരുത്തിൽ കോട്ടയം: മൈൻഡ് ട്രസ്റ്റ് ജില്ലാ സംഗമം സംഘടിപ്പിച്ചു

പരിപാടിയിൽനിന്ന്
പരിപാടിയിൽനിന്ന്

കോട്ടയം: സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്.എം.എ.), മസ്‌കുലാർ ഡിസ്‌ട്രോഫി (എം.ഡി.) ബാധിതരുടെ കൂട്ടായ്മയായ മൊബിലിറ്റി ഇൻ ഡിസ്‌ട്രോഫി (മൈൻഡ്) ട്രസ്റ്റിന്റെയും കൂട്ട് വോളന്റിയർ വിങ്ങിന്റെയും ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ സംഗമം സംഘടിപ്പിച്ചു.

ആർപ്പൂക്കര നവജീവൻ ട്രസ്റ്റിൽ നടന്ന പരിപാടി, സ്ഥാപകൻ പി.യു. തോമസ് ഉദ്ഘാടനം ചെയ്തു. പതിനൊന്ന് ഗുണഭോക്താക്കളും കുടുംബാഗംങ്ങൾക്കും ഒപ്പം മൈൻഡ് ട്രസ്റ്റ് ജോയിന്റ് കൺവീനർ ജോൺ എ.ജെ., സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആശ മേരി തരിയാൻ, പൂനം റോസ് എബ്രഹാം, ദിവ്യ എസ് ജില്ലാ കോർഡിനേറ്റർ അഖിൽ ജോസഫ്, കൂട്ട് വോളന്റിയർ വിങ് സംസ്ഥാന പ്രസിഡന്റ് ജിജാസ് ഹുസൈൻ, ദക്ഷിണ മേഖല കോർഡിനേറ്റർ വിപിൻ. പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് അഞ്ചന എൽഎമ്മിന്റെ നേതൃത്വത്തിൽ അവയർനെസ് ഓൺ സ്പീച്ച്, വോയിസ് ആൻഡ് സ്വാലോവിങ് ചലഞ്ചസ് ഇൻ എസ്എംഎ ആൻഡി ഡിഎംഡി എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിവിധ കലാപരിപാടികൾ, സൗഹൃദ സദസ്സ് തുടങ്ങിയവ അരങ്ങേറി. ട്രസ്റ്റ് അംഗങ്ങൾക്കും വോളന്റിയർമാർക്കുമൊപ്പം കുടുംബാംഗങ്ങളും മാന്നാനം കെ. ഇ. കോളേജിലെ എം. എസ്. ഡബ്ല്യൂ. വിദ്യാർത്ഥികളും പരിപാടിയിൽ പങ്കുചേർന്നു. വൈകിട്ട് 4.30ന് പരിപാടി സമാപിച്ചു