വസന്തകുമാർ സാംബശിവനെ ഓച്ചിറ ക്ഷേത്ര ഭരണസമിതി ആദരിച്ചു

കാഥികൻ  വസന്തകുമാർ സാംബശിവനെ ഓച്ചിറ ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ബി. എസ്. വിനോദ് ആദരിക്കുന്നു
കാഥികൻ വസന്തകുമാർ സാംബശിവനെ ഓച്ചിറ ക്ഷേത്ര ഭരണ സമിതി സെക്രട്ടറി ബി. എസ്. വിനോദ് ആദരിക്കുന്നു

ഓച്ചിറ: വൃശ്ചികോത്സവത്തിൽ കഴിഞ്ഞ 75 വർഷമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ വി. സാംബശിവന് പിന്നാലെ കഥാപ്രസംഗ നേർച്ച നടത്തുന്ന മകൻ വസന്തകുമാർ സാംബശിവനെ ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.

കഥാപ്രസംഗവേദിയിൽ നടന്ന ചടങ്ങിൽ ക്ഷേത്ര ഭരണസമിതി സെക്രട്ടറി ബി.എസ്. വിനോദ് പൊന്നാട അണിയിച്ചു. പ്രസിഡന്റ് രാജീവ് കടകംപള്ളിൽ, ട്രഷറർ സാഗർ മക്കാടം, കാര്യനിർവഹണ സമിതി അംഗം കെ. പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.

അമ്മയുടെ നേർച്ചപ്രകാരം 1997-ൽ ആണ് സാംബശിവൻ ഓച്ചിറയിൽ 11- ാം ഉത്സവത്തിന് രാത്രി 9.30 - ന് കഥാപ്രസംഗം അവതരിപ്പിച്ചു തുടങ്ങിയത്. പിതാവിന്റെ മരണശേഷം മകൻ വസന്തകുമാർ സാംബശിവൻ ദൗത്യം ഏറ്റെടുക്കുകയും മുടങ്ങാതെ വൃശ്ചികോത്സവത്തിലെ 11 - ാം ദിവസം രാത്രി 9.30- നു കഥ അവതരിപ്പിച്ചു പോരുന്നു. ഇപ്രാവശ്യം ഇബ്സന്റെ നാടകത്തെ അധീകരിച്ചുള്ള പാവക്കൂട് എന്ന കഥയാണ് അവതരിപ്പിച്ചത്.

Content Highlights: Vasanthakumar Sambasivan was honoured by the Oachira Parabrahma Temple administration for continuing the 75-year tradition of Kathaprasangam during the Vrischikotsavam festival.