തൊടിയൂരിൽ സർഗസംഗമം നടത്തി

തൊഴിയൂർ പഞ്ചായത്ത് സംഘടിപ്പിച്ച സർഗസംഗമം സി.ആർ. മഹേഷ്  എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
തൊഴിയൂർ പഞ്ചായത്ത് സംഘടിപ്പിച്ച സർഗസംഗമം സി.ആർ. മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: തൊടിയൂർ പഞ്ചായത്തിലെ കേരളോത്സവത്തിന്റെ സമാപനസമ്മേളനത്തിന്റെ ഭാഗമായുള്ള 'സർഗസംഗമം' സി.ആർ. മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ആരോഗ്യപ്രവർത്തകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനനും കലാമത്സര വിജയികളെ ജില്ലാ പഞ്ചായത്ത് അംഗം ദീപാ ചന്ദ്രനും കായികമത്സര വിജയികളെ ജില്ലാപഞ്ചായത്ത് അംഗം നജീബ് മണ്ണേലും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ജയപ്രകാശ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എസ്. സൂര്യ, സ്ഥിരംസമിതി അധ്യക്ഷരായ ശരണ്യ അരുൺ, നാസർ പാട്ടകണ്ടത്തിൽ, ബിജി സുനിൽകുമാർ, ഷീജ ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.

കേരളോത്സവ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണംചെയ്തു. ദേശീയ എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ച പഞ്ചായത്തിലെ മാരാരിത്തോട്ടം, മുഴങ്ങോടി ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാരെയും സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കറായി തിരഞ്ഞെടുക്കപ്പെട്ട ഗീതയെയും ആദരിച്ചു. അലോഷി അവതരിപ്പിച്ച ഗസൽ സന്ധ്യയും അരങ്ങേറി.

Content Highlights: MLA C. R. Mahesh inaugurated the Sarga Sangamam cultural gathering marking the conclusion of the Keralotsavam in Thodiyoor.