എസ്.എൻ. ഓപ്പൺ സർവകലാശാല സോണൽ കലോത്സവം തുടങ്ങി

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റികൊല്ലം സോണൽ കലോത്സവത്തിൽ കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ പാർവതി ഡി.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റികൊല്ലം സോണൽ കലോത്സവത്തിൽ കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ പാർവതി ഡി.

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ മൂന്നാമത് സംസ്ഥാന കലോത്സവത്തിന് മുന്നോടിയായുള്ള സോണൽ കലോത്സവം കൊല്ലം ബിഷപ്പ് കാത്തലാനി കാമ്പസിൽ തുടങ്ങി. സബ് കളക്ടർ ഡോ. എസ്. മോഹനപ്രിയ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.

രജിസ്ട്രാർ ഡോ. അഭിലാഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സിൻഡിക്കേറ്റ് അംഗവും ചെയർമാനുമായ കല്ലട ഗിരീഷ് അധ്യക്ഷനായി. ഫാത്തിമ മാതാ നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ. മനോഹർ ഡി. മുല്ലശ്ശേരി, പരീക്ഷ കൺട്രോളർ പ്രൊഫ. ഡോ. ആനന്ദരശ്മി, ഡെപ്യൂട്ടി രജിസ്ട്രാർ കെ.ജെ. നൗഷർ, ഫാത്തിമ കോളേജ് എൽ.എസ്.സി. ശാന്തിനി വില്യം, അക്കാദമിക് ഡയറക്ടർ ഡോ. സോഫിയ രാജൻ, സൈബർ കൺട്രോളർ ടി. ബിജുമോൻ, ഡയറക്ടർ ഇൻ-ചാർജ് ഡോ. കെ.യു. വിജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കുന്ന സോണൽ കലോത്സവത്തിൽ പെയിന്റിങ്, ലളിതഗാനം, കവിതാലാപനം, കഥകളി, കുച്ചിപ്പുഡി തുടങ്ങിയ 21 ഇനം വ്യക്തിഗത കലാമത്സരങ്ങളാണ് അരങ്ങേറുന്നത്. ഞായറാഴ്ച പ്രച്ഛന്നവേഷം, മോഹിനിയാട്ടം, മിമിക്രി തുടങ്ങിയ 11 കലാമത്സരങ്ങൾ നടക്കും.

Content Highlights: The zonal arts festival of Sreenarayanaguru Open University has officially commenced at Bishop Catallani Campus in Kollam.