ശാന്തിനികേതനം സെൻട്രൽ സ്കൂൾ വിദ്യാർഥികൾ ഗാന്ധിഭവൻ സന്ദർശിച്ചു

പതാരം: ശാന്തിനികേതനം സെൻട്രൽ സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു. സീഡ് ക്ലബ് അംഗങ്ങളോടൊപ്പം സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികളും മറ്റ് വിദ്യാർഥികളും പങ്കെടുത്തു. സാമൂഹിക പ്രതിബദ്ധതയും സേവനമനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സന്ദർശനത്തിന്റെ ഭാഗമായി ഗാന്ധിഭവനിലേക്ക് ധനസഹായവും വസ്ത്രങ്ങളും സംഭാവനയായി നൽകി. തുടർന്ന് വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Content Highlights: Students of Shantinikethanam Central School visited Pathanapuram Gandhi Bhavan and donated funds and clothes.