ഗ്രാമീണ വായനശാല പ്രവർത്തനം തുടങ്ങി

30cvr4ചവറ പയ്യലക്കാവ് ഗ്രാമീണ വായനശാലയുടെ ഉദ്ഘാടനം എഴുത്തുകാരി ശാന്താദേവി ഇളമ്പേഴ്‌ത്ത് നിർവഹിക്കുന്നു
30cvr4ചവറ പയ്യലക്കാവ് ഗ്രാമീണ വായനശാലയുടെ ഉദ്ഘാടനം എഴുത്തുകാരി ശാന്താദേവി ഇളമ്പേഴ്‌ത്ത് നിർവഹിക്കുന്നു

ചവറ : പയ്യലക്കാവ് പടിഞ്ഞാറ് കേന്ദ്രമാക്കി ഗ്രാമീണ വായന ശാല പ്രവർത്തനം തുടങ്ങി. വായനശാലയുടെ ഉദ്ഘാടനം എഴുത്തുകാരി ശാന്താദേവി ഇ ഇളമ്പേഴ്‌ത്തും പൊതുസമ്മേളനം ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ അംബികാ ദേവിയും ഉദ്ഘാടനം ചെയ്തു. സതീശൻ പിള്ള അധ്യക്ഷത വഹിച്ചു. പഞ്ചായത്തഗം കിഷോർ, കാഥികൻ ചവറ തുളസി, റിട്ടേർഡ് ജഡ്ജി എൻ. രവി , രാജേന്ദ്രൻ പിള്ള , രാജേന്ദ്രകുമാർ, മുരളീധരൻ, നിരഞ്ജന തുടങ്ങിയവർ സംസാരിച്ചു. വായനയാണ് ലഹരി വായന ആഘോഷമാക്കാം എന്ന മുദ്രാവാക്യമുയർത്തി മനുഷ്യ ചങ്ങലയും നടത്തി

Content Highlights: A new rural library has commenced operations at Payyalakkavu West in Chavara, marked by an inauguration ceremony and a human chain.