ആർ.എസ്.പി. തൃക്കടവൂർ ലോക്കൽ സമ്മേളനം

ആർ.എസ്.പി.തൃക്കടവൂർ ലോക്കൽ സമ്മേളനം ആർ.എസ്.പി.സംസ്ഥാനകമ്മിറ്റി അംഗം എം.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
ആർ.എസ്.പി.തൃക്കടവൂർ ലോക്കൽ സമ്മേളനം ആർ.എസ്.പി.സംസ്ഥാനകമ്മിറ്റി അംഗം എം.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചാലുംമൂട്: ആർ.എസ്.പി. തൃക്കടവൂർ ലോക്കൽ സമ്മേളനം നടന്നു. സി.കെ.പി.-മുട്ടത്തുമൂല റോഡിലെ ഗതാഗതതടസ്സം പരിഹരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അജിത് അന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുരീപ്പുഴ മോഹനൻ, ആർ. സജീവ്കുമാർ, ബാബു ജോസഫ്, ബി. ഓമനക്കുട്ടൻ, കെ. ജയകുമാർ, പി.ആർ. അനിൽകുമാർ, റഫീഖ്, ബലറാം, സജീവ് തുടങ്ങിയവർ പ്രസംഗിച്ചു. ആർ. രാജശേഖരൻപിള്ളയെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

Content Highlights: The RSP Thrikkadavoor local conference was held at Kottaykkam, electing R. Rajasekharan Pillai as local secretary.