ആർ.എസ്.പി. നിയോജകമണ്ഡലം സമ്മേളനം

ആർ.എസ്. പി. ചടയമംഗലം മണ്ഡലം സമാപന സമ്മേളനം വിഷ്ണു മോഹൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ആർ.എസ്. പി. ചടയമംഗലം മണ്ഡലം സമാപന സമ്മേളനം വിഷ്ണു മോഹൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: യഥാർഥ തൊഴിലാളിവർഗ നിലപാടുകൾ ആർ.എസ്.പിയുടേതു മാത്രമാണെന്ന് വിഷ്‌ണു മോഹൻ എം.എൽ.എ. പറഞ്ഞു. ചിതറയിൽ നടന്ന ആർ.എസ്.പി. നിയോജകമണ്ഡലം സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റി അംഗം ജി. നളിനാക്ഷൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം നാസർ ഖാൻ, എ. മുസ്തഫ, മഠത്തിൽ മോഹനൻ, ഭുവനചന്ദ്രക്കുറുപ്പ്, മഞ്ഞപ്പാറ സലിം, തുമ്പമൺതൊടി രാജൻ, ജയൻ മൂൺലൈറ്റ്, ഷിനു ചിതറ, ഗോപി തുടങ്ങിയവർ പ്രസംഗിച്ചു. ഭുവനചന്ദ്രക്കുറുപ്പ് സെക്രട്ടറിയായി 25 അംഗ മണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Content Highlights: MLA Vishnu Mohan stated at the RSP constituency conference in Chithara that RSP represents the true working-class stance.