പട്ടകടവ് സെയ്ന്റ് ആൻഡ്രൂസ് പള്ളിയിൽ തിരുനാൾ

പട്ടകടവ് സെയ്ന്റ് ആന്‍ഡ്രൂസ് പള്ളിയില്‍ തിരുനാളിന് ഇടവക വികാരി ഫാ. ജോണ്‍ ബ്രിട്ടോ കൊടിയേറ്റുന്നു
പട്ടകടവ് സെയ്ന്റ് ആന്‍ഡ്രൂസ് പള്ളിയില്‍ തിരുനാളിന് ഇടവക വികാരി ഫാ. ജോണ്‍ ബ്രിട്ടോ കൊടിയേറ്റുന്നു

ശാസ്താംകോട്ട: പട്ടകടവ് സെയ്ന്റ് ആൻഡ്രൂസ് പള്ളിയിൽ തിരുനാളിന് ഇടവക വികാരി ഫാ. ജോൺ ബ്രിട്ടോ കൊടിയേറ്റി. ഫാ. മേരി ജോൺ സമൂഹബലിക്ക് മുഖ്യകാർമികത്വം വഹിച്ചു.

ഫാ. ലിബിൻ ദാസ് വചനസന്ദേശം നൽകി. ഡിസംബർ നാലിന് ഇടവക ദിനാഘോഷവും സമ്മേളനവും. അഞ്ചിന് വൈകീട്ട് ജപമാല, വേസ്പര, പ്രദക്ഷിണം. ആറിന് രാവിലെ സമാപന സമൂഹബലിക്ക് ഫാ. മോൺ വിൻസെന്റ് മച്ചാഡോ മുഖ്യകാർമികത്വം വഹിക്കും. ഫാ. പ്രസാദ് സിപ്രിയാൻ സന്ദേശം നൽകും.

Content Highlights: The annual festival at St. Andrew's Church in Pattakadavu commenced with the flag hoisting ceremony led by Parish Vicar Fr. John Britto.