ചവറ ബ്ലോക്ക് പഞ്ചായത്ത് ചോദ്യോത്തര-ചിത്രരചനാ മത്സരങ്ങൾ നടത്തി

ചവറ : ചവറ ബ്ലോക്ക് പഞ്ചായത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്നാംക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ക്യു ഫെസ്റ്റ് എന്ന പേരിൽ ചോദ്യോത്തര-ചിത്രരചനാ മത്സരങ്ങൾ നടത്തി. വിവിധ സ്കൂളുകളിൽനിന്നായി 3000-ഓളം വിദ്യാർഥികൾ പങ്കെടുത്തു. എ.ഡി.എം. സജീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംലാ നൗഷാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആനന്ദ് എസ്. മുണ്ടകത്തിൽ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സന്തോഷ് തുപ്പാശ്ശേരി, എസ്. അനിൽ, അംബികാദേവി, ജില്ലാപഞ്ചായത്ത് അംഗം ഐ. ജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മേരി ചെറിയാൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.എസ്. സന്ദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
കൺസ്ട്രക്ഷൻ അക്കാദമി ചെയർമാൻ പ്രൊഫ. ഡോ. സുനിൽകുമാർ വിജയികൾക്ക് ട്രോഫികളും കാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.