പോലീസ് സ്മൃതിദിനം ആചരിച്ചു

കൊല്ലം : ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ അന്തരിച്ച സേനാംഗങ്ങൾക്ക് സ്മരണാഞ്ജലികളർപ്പിച്ച് കൊല്ലം സിറ്റി പോലീസ് സ്മൃതിദിനം ആചരിച്ചു. ഡി.എച്ച്.ക്യു. ക്യാമ്പിൽ നടന്ന അനുസ്മരണദിന പരേഡിൽ കരുനാഗപ്പള്ളി എ.സി.പി. വിനോദ്കുമാർ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. 2025 സെപ്റ്റംബർ ഒന്നുമുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ ഡ്യൂട്ടിക്കിടെ മരിച്ച രാജ്യത്തെ 154 സേനാംഗങ്ങൾക്ക് ചടങ്ങിൽ ആദരാഞ്ജലികളർപ്പിച്ചു.

കൊല്ലം എ.സി.പി. എസ്. ഷാജി, ചാത്തന്നൂർ എ.സി.പി. രാകേഷ് തുടങ്ങിയവരും അനുസ്മരണച്ചടങ്ങിൽ പങ്കെടുത്തു.